കാലത്തിന്റെ തിരശ്ശീലയിൽ സർഗയുടെ സുവർണ മുദ്രകൾ: ഷെറി എം ഗോവിന്ദ്

പയ്യന്നൂർ:സർഗ ഫിലിം സൊസൈറ്റിയുടെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്ചാർലി ചാപ്ലിന്റെ വിഖ്യാത ചലച്ചിത്രം ‘ദ ഗോൾഡ് റഷ്’ പ്രദർശിപ്പിച്ചു. 1976 ഏപ്രിൽ 15ന് സർഗയുടെ ചലച്ചിത്ര പ്രദർശനത്തിന് തുടക്കം കുറിച്ചത്, പയ്യന്നൂർ മിഷൻ സ്കൂളിൽ ദ ഗോൾഡ് റഷ്, ഡാന്യൂബ് ബെന്റ്സ് ഇറ്റ്സ് വേ, ഹാപ്പി ആനിവേഴ്സറി എന്നീ ചലച്ചിത്രങ്ങളുടെ പ്രദർശനത്തോടെയായിരുന്നു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും പയ്യന്നൂർ കോളേജ് സുവോളജി വിഭാഗം തലവനുമായിരുന്ന പ്രൊഫ. ജോൺ സി ജേക്കബിന്റെ പ്രൊജക്ടർ ഉപയോഗിച്ചായിരുന്നു അന്ന് പ്രദർശനം നടത്തിയത്.
പയ്യന്നൂർ ശ്രീ ആനന്ദതീർത്ഥ ഹാളിൽ, 50 വർഷങ്ങൾക്ക് ശേഷം സർഗയുടെ സുവർണജൂബിലിയോട് അനുബന്ധിച്ചു നടന്ന ദ ഗോൾഡ് റഷ് (1925) പ്രദർശനം നടന്നു
ഒരു നൂറ്റാണ്ടിന് ശേഷവും ചാർലി ചാപ്ളിന്റെ വിഖ്യാത ചലച്ചിത്രത്തിന്റെ സാമൂഹ്യ പ്രസക്തി വർദ്ധിച്ച് വരികയാണെന്ന്, കാലത്തിൻ്റെ തിരശ്ശീലയിൽ സർഗ്ഗ ഫിലിം സൊസൈറ്റി.സുവർണമുദ്രകളാൽ, എന്നും പതിയുമെന്നും ഉൽഘാടനം ചെയ്ത് പ്രശസ്ത സിനിമ സംവിധായകൻ ഷെറി എം ഗോവിന്ദ് പറഞ്ഞു. പ്രശസ്ത സാഹിത്യകാരനും ചലച്ചിത്ര നിരൂപകനുമായ സി വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ചാപ്ലിന്റെ ചലച്ചിത്രങ്ങളെക്കുറിച്ച് ആഴത്തിൽ വിലയിരുത്തിയ അദ്ദേഹം, ഗാന്ധിജിയും ആൽബർട്ട് ഐൻസ്റ്റീനുമടക്കം ഒട്ടേറെ മഹത് വ്യക്തികൾ ചാർലി ചാപ്ലിന്റെ ആരാധകരായിരുന്നെന്ന്, ഗാന്ധിയുടെ പാദസ്പർസമേറ്റ മണ്ണിലാണ് ഈ ചിത്രം വീണ്ടും പ്രദർശിപ്പിക്കുന്നതെന്നും പറഞ്ഞു .
സർഗയുടെ പ്രസിഡണ്ട് പി എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു . സുവർണ ജൂബിലിയോടനുബന്ധിച്ച് സർഗ നടത്തിവന്ന പരിപാടികൾ വിശദീകരിച്ചു. സർഗ സ്ഥാപക എക്സി.സെക്രട്ടരി കെ. രാമചന്ദ്രൻ, പ്രൊഫ.എം കേശവ പട്ടേരി, കെ എസ് എഫ് ഡി സി യുടെ മുൻ ശബ്ദലേഖകൻ വി.പി കൃഷ്ണകുമാർ, കെ യു വിജയകുമാർ, ഗംഗാധരൻ മേലേടത്ത് എന്നിവർ ആശംസകൾ നേർന്നു.
സത്യജിത് റായ് സ്‌മൃതി പുരസ്‌കാരം നേടിയ ഷെറി എം ഗോവിന്ദിനെ സി വി ബാലകൃഷ്ണൻ, പൊന്നാട അണിയിച്ച് ആദരിച്ചു. സർഗയുടെ സെക്രട്ടരി സി.കെ. മുരളി നന്ദിയും പറഞ്ഞു.
ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു







