പ്രദർശന വിപണനമേള സംഘടിപ്പിച്ചു

പയ്യന്നൂർ:ബി.ആർ.സി പയ്യന്നൂർ റോട്ടറി ക്ലബ്ബിൻ്റെ സഹകരണത്തോടെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കു മായി തൊഴിൽ പരിശീലനം നടത്തിവരുന്നു. പ്രത്യാശ തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും നിർമ്മിച്ച വസ്തുക്കളുടെ പ്രദർശന വിപണന മേള പയ്യന്നൂർ ബി.ആർ.സി യിൽ സംഘടിപ്പിച്ചു. കുട്ടികളുടെ കളിപ്പാട്ടങ്ങൾ, വാഹനങ്ങളുടെ അലങ്കാര വസ്തുക്കൾ, ചകിരി കൊണ്ടുള്ള ശില്പങ്ങൾ, നെറ്റിപ്പട്ടം തുടങ്ങിയവയാണ് പ്രദർശനവിപണനത്തിന് ഒരുക്കിയിരിക്കുന്നത്. ബുക്ക് ബൈൻ്റിംഗ്, തയ്യൽ പരിശീലനങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. സന്തോഷ് കെ വി നടക്കാവ് ആണ് പരിശീലകൻ .ആദ്യ ഘട്ടത്തിൽ ഇരൂപതോളം പേർക്കാണ് പരിശീലനം നൽകിയിരിക്കുന്നത്. പയ്യന്നൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി. വി.ഷീബ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. പി. സംഗീതയ്ക്ക് ഫ്രെയിം ചെയ്ത നെറ്റിപ്പട്ടം നൽകി വിപണനോദ്ഘാടനം നിർവ്വഹിച്ചു. സമഗ്ര ശിക്ഷ കേരളം ഡി. പി.ഒ. ഡോ. പി.കെ.സഭിത്ത് എച്ച്.എം ഫോറം കൺവീനർ സി.വി. ബാബു റോട്ടറി ക്ലബ്ബ് ഭാരവാഹികളായ കമലാക്ഷൻ മേലേടത്ത് ,ബാബു പ ള്ളേരിഎന്നിവർ സംബന്ധിച്ചു. ബ്ലോക്ക് പ്രോജക്ട് കോ – ഓഡിനേറ്റർ എം.വി. വിനോദ് കുമാർ സ്വാഗതവും ബി.ആർ.സി. ട്രെയിനർ ടി സൈനുദ്ദീൻ നന്ദിയും പറഞ്ഞു







