LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 17, 2026

മോറാഴയിൽ വീടിന്റെ അടുക്കളയിൽ കൂറ്റൻ പെരുമ്പാമ്പ്; പൂച്ചയെ വിഴുങ്ങിയ പാമ്പിനെ വനംവകുപ്പ് പിടികൂടി

0
Screenshot

Screenshot

Spread the love

കണ്ണൂർ: മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. മോറാഴ കുട്ടഞ്ചേരി സ്വദേശി റംലയുടെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ ആറു മണിയോടെ അടുക്കളയിൽ നിന്നും പാത്രങ്ങൾ മറിഞ്ഞുവീഴുന്ന ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് വീട്ടുകാർ പെരുമ്പാമ്പിനെ കണ്ടത്.

അടുക്കളയുടെ ഗ്രിൽസിനിടയിലൂടെയാണ് പാമ്പ് അകത്തുകടന്നത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന പൂച്ചയെ വിഴുങ്ങി. ഇതിനെത്തുടർന്ന് വയർ വീർത്തതിനാൽ പാമ്പിന് വന്ന വഴിയിലൂടെ തിരികെ പോകാൻ കഴിഞ്ഞില്ല. റംല വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് റെസ്ക്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു. സ്ത്രീകളും കുട്ടികളുമുള്ള വീട്ടിൽ പെരുമ്പാമ്പ് കയറിയത് അൽപ്പനേരം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!