LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 18, 2026

ഓപ്പറേഷൻ തണ്ടർ:കണ്ണൂരിൽ ഹെറോയിനുമായി പ്രതിപിടിയിൽ

0
49f98e61-80be-4a2b-94ca-99b250227e20
Spread the love

കണ്ണൂർ:ഓപ്പറേഷൻതണ്ടറിൻ്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ഹെറോയിൻ വിൽപനക്കിടെ യുവാവിനെ പിടികൂടി. ബർണ്ണശേരിക്ക് സമീപത്തെരഞ്ജി എന്ന എം. രഞ്ജിത്തിനെ (31) യാണ്
കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് യുടെ നേതൃത്വത്തിൽ എക്സൈസ് സംഘം പിടികൂടിയത്. ബർണ്ണശ്ശേരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ബർണ്ണശ്ശേരി മൊയ്തീൻ പള്ളിക്ക് സമീപം വെച്ചാണ് നൂറ് ഗ്രാമോളാം ഹെറോയിനും ഹെറോയിൻ വിൽപന വഴി ലഭിച്ച 43,700രൂപയുമായി പ്രതി പിടിയിലായത്.
ജില്ലയിൽ തന്നെ വൻ തോതിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്ന ഇയാൾ ബോംബെയിൽ നിന്നും ഹെറോയിൻ എത്തിച്ചു കണ്ണൂരും മറ്റു പ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എക്സൈസ് സംഘത്തിൽ
അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ, സന്തോഷ്‌. എം. കെ, ഖാലിദ്. ടി,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുജിത്ത്. ഇ,രജീഷ് രവീന്ദ്രൻ , വനിത സിവിൽ എക്സ്സൈസ് ഓഫീസർ ഷിംന, സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ പി.ഷജിത്ത് എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!