LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 17, 2026

പയ്യന്നൂർ കോളേജിൽ നാനോ സയൻസ് ശില്പശാല സംഘടിപ്പിച്ചു

0
080bcea3-793b-4587-afd1-19a53cdf8a66
Spread the love

പയ്യന്നൂർ :കോളേജ് രസതന്ത്ര വിഭാഗവും സെൻ്റർ ഫോർ നാനോ ആൻഡ് സോഫ്റ്റ് മാറ്റർ സയൻസസ് ബാംഗ്ലൂരുവും സംയുക്തമായി നാനോ സയൻസ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടി ശാസ്ത്രജ്ഞ ഡോ .കവിത പാണ്ഡെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. വി.എം. സന്തോഷ് അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എജുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് കെ. തേജ് രാജ് മല്ലർ മുഖ്യാതിഥിയായിരുന്നു. ഡോ. ആദിത്യ സദാനാല, ഡോ. വി. പ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് രസതന്ത്ര വിഭാഗം മേധാവി ഡോ .മഞ്ജു ആർ നാഥ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ഡോ. എ .എം . വിജേഷ് നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിലായി സിഇഎൻഎസ് ബാംഗ്ലൂരു സൈൻ്റിസ്റ്റ് ഡോ. കവിത പാണ്ഡെ, ജെയിൻ യൂണിവേഴ്സിറ്റി ബാംഗളൂരു അസോസിയേറ്റ് പ്രൊഫസർ ഡോ മഹേഷ് പദ്ക്കി, എഎംബിഐടി അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീധർ മല്ലാഡി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. കണ്ണൂർ സർവ്വകലാശാലക്ക് കീഴിലെ വിവിധ കോളേജുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത ശില്പശാലയിൽ വിദ്യാർത്ഥികൾക്കായി നാനോ ക്വിസ് മത്സരം സംഘടിപ്പിച്ചു. തുടർന്ന്നാനോ സയൻസിന്റെ നിത്യജീവിതത്തിലുള്ള പ്രാധാന്യം വിവരിക്കുന്ന എക്സിബിഷനും നടന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!