ക്ലാസ്സ് റൂം ആസ് ലാബ് ഉദ്ഘാടനം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി വെള്ളൂർ ഗവ :എൽ പി സ്കൂളിൽ സജ്ജീകരിച്ച മലയാളം, ഇംഗ്ലീഷ്, സയൻസ്, ഗണിത ലാബുകളുടെ ഉദ്ഘാടനം പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ടി പി സമീറ അധ്യക്ഷത വഹിച്ചു. എസ് എസ് കെ കണ്ണൂർ ഡി പി ഒ ഡോക്ടർ രാജേഷ് കടന്നപ്പള്ളി പദ്ധതി വിശദീകരണം നടത്തി. ടി ദാക്ഷായണി, ഉമേഷ് കെ വി, കെ ബിജു, ദിവ്യാ സുരേഷ്, കെ വി ഗിരിജ, സതീശൻ കെ പി എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപകൻ കെ ഭരതൻ സ്വാഗതവും എസ് ആർ ജി കൺവീനർ കെ രതി നന്ദിയും പറഞ്ഞു.
