മാവടി -തുറക്കല്‍ റോഡ് മന്ത്രി നാടിന് സമര്‍പ്പിച്ചു

പേരാവൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് തൊണ്ടിയില്‍ മാവടി -തുറക്കല്‍ റോഡ് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രധാന റോഡുകള്‍ക്ക് നല്‍കുന്ന അതേ പരിഗണന ഗ്രാമീണ റോഡുകള്‍ക്കും നല്‍കണമെന്നും സാധാരണക്കാരായ ജനങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ അത് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പേരാവൂര്‍ മാവടിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷയായി. മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. റോഡ് നിര്‍മാണം പൂര്‍ത്തിയായത് നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായി. വാര്‍ഡ് മെമ്പര്‍ ആഷാ ബിജു, മെമ്പര്‍മാരായ ജൂബിലി ചാക്കോ,രാജു ജോസഫ്,റാണി ടോമി, സ്മിത,യമുന, ബ്ലോക്ക് മെമ്പര്‍മാരായ ലിസമ്മ, നൂറുദീന്‍, മണ്ഡലം പ്രസിഡന്റ് ഷെഫീര്‍ ചെക്യാട്ട്, സണ്ണി പൊട്ടങ്കല്‍, മാത്യു ഇടത്താഴെ, ജെയിംസ് അറക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.







