LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 13, 2026

സൈബർ തട്ടിപ്പ്കാരനായനിരവധി കേസിലെ പ്രതി അറസ്റ്റിൽ

0
4b1cc751-b435-4648-a997-d42ef12df1d3
Spread the love

കാസറഗോഡ്: വിവാഹമോചനം ഹൈക്കോടതി വഴിവേഗത്തിലാക്കി നല്‍കാമെന്നും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ നടത്താമെന്നും വിശ്വസിപ്പിച്ച് കാസറഗോഡ് ഉദുമ സ്വദേശിയായ യുവതിയിൽ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതിയെ സൈബർ ക്രൈം പോലീസ്പിടികൂടി.
കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിന്‍സെന്റ് (35)നെയാണ് കാസറഗോഡ് സൈബര്‍ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ പി. നളിനാക്ഷൻ്റെ നേതൃത്വത്തിൽ എസ്.ഐ. സവ്യസാചിയും സംഘവും
കൊല്ലം തെന്മലയില്‍വെച്ച് പിടികൂടിയത്. അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻ്റ് ചെയ്തു.2025 സെപ്റ്റംബര്‍ 17 മുതല്‍ 2026 ജനുവരി 2 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം .
ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രതിഫോണിലും വാട്‌സാപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ട് സൗഹൃദംനടിച്ച് പിന്നീട്
വിശ്വാസം പിടിച്ചുപറ്റി വിവാഹമോചന നടപടികള്‍ ഹൈക്കോടതി വഴി എളുപ്പത്തില്‍ തീര്‍പ്പാക്കി നല്‍കാമെന്നും, നിലവിലുള്ള ജീവിതപ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പൂജകള്‍ നടത്തിയാല്‍ പരിഹാരം കാണാമെന്നും വിശ്വസിപ്പിച്ചു. വഞ്ചിക്കുകയായിരുന്നു. തുടർന്ന്
യുവതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പലതവണകളായി 13,16,731 രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നു.
പരാതിയിൽ കേസെടുത്തകാസറഗോഡ് സൈബര്‍ ക്രൈം പോലീസ് നടത്തിയ
അന്വേഷണത്തിലാണ് തെന്മലയില്‍ വെച്ച് പ്രതിയെപിടികൂടിയത്.
സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്തിയ ഇയാൾക്കെതിരെ കൊല്ലത്ത് മൂന്നു കേസുകൾ കൂടിയുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!