കുടുംബ വഴക്കിനിടെമാതാവിനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം മകനെതിരെ വധശ്രമത്തിന് കേസ്

ബേക്കൽ: വീട്ടിൽ വെച്ച് പൈസയെ ചൊല്ലിയുണ്ടായ വഴക്കിനിടെ മാതാവിനെ മരവടി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം പരാതിയിൽ മകനെതിരെ വധശ്രമത്തിനു ബേക്കൽപോലീസ് കേസെടുത്തു. പള്ളിക്കര ഉസ്‌മാനിയ നഗർ മസ്ജിദിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന ഇർഷാദ് (31)നെതിരെ യാണ് വധശ്രമത്തിന് കേസെടുത്തത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മാതാവ് റഹ്‌നാബി (47) യെയാണ് പ്രതി വധിക്കാൻ ശ്രമിച്ചത്. പരാതിക്കാരിയുടെ മാതാവുമായി പൈസയെ ചൊല്ലി വഴക്കുണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച് പ്രതി മർദ്ദിക്കുകയും മരവടി കൊണ്ട് തലയുടെ മൂർദ്ധാവിൽഅടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ചെന്ന സഹോദരൻ്റെ ഭാര്യ റാഷിദയെ പ്രതി മരവടി കൊണ്ട് ഷോൾഡറിന് അടിച്ചു പരിക്കേൽപ്പിക്കുകയും തലക്ക് അടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.







