നാറാത്ത് വടക്കേടത്ത് സരോജിനി നിര്യാതയായി

നാറാത്ത്, ഓണപ്പറമ്പ് കൈരളി വായന വായനശായ്ക്ക് സമീപം മഠയൻമാർ വീട്ടിൽ (വടക്കേടത്ത് ) സരോജിനി 69 വയസ് നിര്യാതയായി. ഭർത്താവ് പരേതനായ കരുണാകരൻ നമ്പ്യാർ (മാലോട്ട്) മക്കൾ ജയശ്രി, മിനി, മരുമക്കൾ, കൃഷ്ണൻ (വയത്തൂർ) രാജീവൻ സഹോദരങ്ങൾ ബാലൻ നമ്പ്യാർ (മോറാഴ) ദേവി (ചേലേരി) പത്മാവതി, പരേതരായ മീനാക്ഷി ,ജാനകി നാരായണൻ, കോവിന്ദൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ സംസ്കാരം 16.1.19 ന് 10 മണിക്ക് പയ്യമ്പലം പൊതുശ്മശാനത്തിൽ .

Advertisements

അഴീക്കോട്: വെള്ളുവപ്പാറയിലെ കുറിയ ബാലൻ 88 വയസ്സ് അന്തരിച്ചു.

അഴീക്കോട്: വെള്ളുവപ്പാറയിലെ കുറിയ ബാലൻ 88 വയസ്സ് അന്തരിച്ചു.
അഴീക്കോട് തെരു ശ്രീ ഗണപതി മണ്ഡപം മുൻ ക്ഷേത്ര കമ്മിറ്റി അംഗവും കൊടുങ്ങല്ലൂർ ഗുരുക്കളുമായിരുന്നു.
ഭാര്യ പരേതയായ മീനാക്ഷി, മക്കൾ :ഗണേശൻ, അനീശൻ, ലീല, ലത്തീഷ്, ലീന ,സജിത, അജി, മരുമക്കൾ :ജയരാജൻ, ഗണേശൻ, സുരേശൻ, രഘു, ശ്രീജ, പ്രസീത ,ലീന ,’ ശവസംസ്കാരം 16/01/19 ബുധൻ രാവിലെ 11 മണിക്ക് അഴിക്കോട് തെരു സമുദായ ശ്മശാനത്തിൽ

കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഫുട്ബോൾ: കൂപ്പണിന്റെ വില്പന ഉദ്ഘാടനം മുൻ തമിഴ്നാട് സന്തോഷ് ട്രോഫി താരം അനിൽ നിർവഹിച്ചു

പയ്യന്നൂർ.ഡി .വൈ .എഫ്ഐ പയ്യന്നൂർ നോർത്ത്‌ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് Continue reading

കുന്നത്തൂർ പാടി തിരുവപ്പന മഹോത്സവം നാളെ സമാപിക്കും

ശ്രീകണ്ഠപുരം: കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവം ബുധനാഴ്ച പുലർച്ചയോടെ സമാപിക്കും. ചൊവ്വാഴ്ച രാത്രി തിരുവപ്പനയുടെ സമാപന ചടങ്ങുകൾ നടക്കും. തിരുവപ്പന ഭണ്ഡാരം പൂട്ടി താക്കോൽ വാണവരെ ഏൽപ്പിക്കും. ശുദ്ധികർമത്തിനുശേഷം വാണവരുടെ അനുവാദംവാങ്ങി മുടിയഴിക്കും. മൂലംപെറ്റ ഭഗവതിയും വെള്ളാട്ടവും കെട്ടിയാടും. തുടർന്ന് ഭക്തജനങ്ങളും വാണവരും പാടിയിൽനിന്ന് പടിയിറങ്ങും. അഞ്ഞൂറ്റാനും അടിയന്തിരക്കാരും മാത്രമുള്ള കളിക്കപ്പാട്ടും പ്രദക്ഷിണവും നിഗൂഢപൂജകളും നടക്കും. ഇതിനുശേഷമാണ് അഞ്ഞൂറ്റാൻ ഉൾപ്പെടെയുള്ളവർ മടങ്ങുക. തുടർന്ന് മലകയറ്റൽ ചടങ്ങുമുണ്ടാവും. ഉത്സവംകഴിഞ്ഞ് മൂന്നാമത്തെദിവസം ചന്തൻ നടത്തുന്ന കരിയടിക്കലോടെ തിരുവപ്പന മഹോത്സവച്ചടങ്ങുകൾ പൂർത്തിയാകും. വർഷത്തിൽ തിരുവപ്പന ഉത്സവം നടക്കുന്ന ഒരുമാസം മാത്രമാണ് വനാന്തരത്തിലെ മുത്തപ്പൻ ദേവസ്ഥാനത്തേക്ക് ആൾപ്രവേശനം അനുവദിക്കുകയുള്ളൂ.

അഴിക്കോട് പയ്യൻ പുത്തൻവീട്ടിൽ പത്മനാഭൻ നമ്പ്യാർ (87) വയസ്സ് അന്തരിച്ചു.

അഴിക്കോട് പയ്യൻ പുത്തൻവീട്ടിൽ പത്മനാഭൻ നമ്പ്യാർ (87) വയസ്സ് അന്തരിച്ചു. ഭാര്യ: തീണ്ടക്കരപദ്മിനി, കല്യാശ്ശേരി പരക്കോത്ത് വേട്ടക്കോരുമകൻ ക്ഷേത്രം സീനിയർ ട്രസ്റ്റി, അഴിക്കോട് നായർ ശക്തികരണ സംഘം പ്രസിഡന്റ്റ്, അഴിക്കോട് ഹൈസ്കൂൾ എഡുക്കേഷൻ സോസെസറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു മക്കൾ.അരൂൺ കുമാർ ബിസിനസ്സ് ‘ പ്രദീപ് കുമാർ യു.എസ്സ്.എ, പ്രവീൺ കുമാർ സിംഗപ്പൂർ. മരുമക്കൾ ബിന്ദു, ജിജ, അശ്വതി. സഹോദരി പരേതയായ ഓമന ശവസംസ്കാരം ഞായറാഴ്ച കാലത്ത് പള്ളികുന്നുംബ്രം സമുദായ സ്മശാനത്തിൽ.

തൈക്കൂടം ബ്രിഡ‌്ജ‌് 20-ന‌്; ടിക്കറ്റ‌് വിൽപന തുടങ്ങി

പയ്യന്നൂർ: ദേശാഭിമാനിയും ദൃശ്യ പയ്യന്നൂരും ചേർന്നൊരുക്കുന്ന മെഗാ ഇവന്റായ “”തൈക്കൂടം ബ്രിഡ‌്ജ‌്” സംഗീത പരിപാടിയുടെ ടിക്കറ്റ‌് വിൽപന തുടങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ ടിക്കറ്റ‌് വിൽപന ഉദ‌്ഘാടനം ചെയ‌്തു. ജ്യോത്സ്യർ എ വി മാധവ പൊതുവാൾ, ശിവപ്രസാദ‌് ഷേണായി, കെ പത്മനാഭൻ എന്നിവർ ടിക്കറ്റുകൾ ഏറ്റുവാങ്ങി. സംഘാടക സമിതി ജനറൽ കൺവീനർ കെ ശിവകുമാർ അധ്യക്ഷനായി. കെ കമലാക്ഷൻ, കെ വി ഗണേശൻ, സി വി രാജു എന്നിവർ സംസാരിച്ചു. പയ്യന്നൂർ ഗവ. ബോയ‌്സ‌് ഹൈസ‌്കൂൾ സ‌്റ്റേഡിയത്തിൽ 20ന‌് വൈകിട്ട‌് ആറിനാണ‌് പരിപാടി. ടിക്കറ്റ‌് ഓൺലൈൻ ബുക്കിങ്ങിന‌് drisyapayyanur.xyz എന്ന സൈറ്റിൽ ബന്ധപ്പെടണം.

മുള്ളൂൽ കന്നിക്കൊരുമകൻ ക്ഷേത്രം കളിയാട്ടം

തളിപ്പറമ്പ്: മുള്ളൂൽ കന്നിക്കൊരുമകൻ ക്ഷേത്രം കളിയാട്ടം എട്ട്, ഒൻപത് തീയതികളിൽ ആഘോഷിക്കും. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ശ്രീകോവിൽ പൂജ. അഞ്ചിന് ആദരിക്കൽ. 6.30ന് വെള്ളാട്ടം, തോറ്റം. രാത്രി 12.30ന് പൊൻമലക്കാരൻ തെയ്യം, ധർമദൈവം, അച്ചമ്മതെയ്യം. ബുധനാഴ്ച പുലർച്ചെ 4.30ന് കന്നിക്കൊരുമകൻ ദൈവം പുറപ്പാട്. രാവിലെ 9.30ന് ഭൈരവൻ, 11-ന് രക്തചാമുണ്ഡി, 12-ന് വിഷ്ണുമൂർത്തി, ഗുളികൻ. വൈകീട്ട് ആറിന് ആറാടിക്കൽ. വ്യാഴാഴ്ച രാത്രി ശക്തിപൂജ സമർപ്പണം

ശബരിമല നടയടച്ചു

ചരിത്രത്തിലാദ്യമായി മണ്ഡല കാലത്ത് ശബരിമല നടയടച്ചു

ബരിമല: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ വിഷയത്തില്‍ ഇന്റലിജന്‍സ്് സ്ഥിരീകരണം. ഇതുസംബന്ധിച്ചുള്ള ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടോതോടെയാണ് യുവതികള്‍ ദര്‍ശനം നടത്തിയെന്നതില്‍ ഉറപ്പ് വന്നത്. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികളാണ് ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. മഫ്തിയിലുള്ള പോലീസാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കിയെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത്.

മാട്ടൂല്‍ നോര്‍ത്ത് ജാറം ബദര്‍ ജുമാ മസ്ജിദ് സ്വലാത്ത് വാര്‍ഷികവും ദുആ മജ്ലിസിനും ഇന്ന് തുടക്കം

മാട്ടൂല്‍: മാട്ടൂല്‍ നോര്‍ത്ത് ജാറം ബദര്‍ ജുമാ മസ്ജിദ് സ്വലാത്ത് വാര്‍ഷികവും ദുആ മജ്ലിസിനും ഇന്ന് (ബുധൻ )തുടക്കം കുറിക്കും. ജാറം മഖാം സിയാറത്തിന് ളിയാഉല്‍ Continue reading

തളിപ്പറമ്പില്‍ ബി.ജെ.പി പ്രവർത്തകർക്കു നേരെ ബോംബേറുണ്ടായ സംഭവം പൊലീസ് വധശ്രമത്തിന് കേസെടുത്തു

തളിപ്പറമ്പ്: ബൈക്കിൽ യാത്ര ചെയ്യവേ ബി.ജെ.പി പ്രവർത്തകർക്കു നേരെ സ്റ്റീൽ ബോംബേറുണ്ടായ സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. തൃച്ചംബരം വി.ഉമേഷ്(33),എം.ദാസൻ(52) എന്നിവർക്കാണ് കഴിഞ്ഞ ദിവസം രാത്രി പത്തോടെ മൂത്തേടത്ത് ഹൈസ്കൂളിന് പിറകിൽ വച്ച് ബോംബേറിൽ പരുക്കേറ്റത്.

കാലിന് പരുക്കേറ്റ ദാസനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചാണ് ശസ്ത്രക്രിയയിലൂടെ കാലിൽ തറച്ച സ്റ്റീൽ ബോംബിന്റെ ചീളുകൾ നീക്കം ചെയ്യാൻ സാധിച്ചത്. നിസാര പരുക്കേറ്റ ഉമേഷിന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നു.

ദാസന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. ദാസന് സജീവ രാഷ്ട്രീയമില്ലെങ്കിലും ഉമേഷ് നേരത്തെ ബി.ജെ.പിയുടെ സജീവ പ്രവർത്തകനായിരുന്നു. ഉമേഷിന്റെ അനുജൻ രതീഷിനെ ഒന്നര വർഷം മുൻപ് ഇതേ സ്ഥലത്ത് വച്ച് ഒരു സംഘം ആളുകൾ രാത്രിയിൽ മാരകമായി വെട്ടിപരുക്കേൽപ്പിച്ചിരുന്നു. ഇതിലെ പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. രതീഷിന് വെട്ടേറ്റ അതേ സ്ഥലത്ത് വച്ചാണ് ഉമേഷിന് നേരെ ബോംമ്പേറുണ്ടായത്. ദാസൻ ഉമേഷിന്റെ ബൈക്കിന് പിറകിൽ സഞ്ചരിക്കുകയായിരുന്നു