ശാന്തകുമാരി അന്തരിച്ചു

മുഴപ്പിലങ്ങാട് :
കൂറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം കൃഷ്ണ ഭവനിൽ വലിയ കൊല്ലേരി ശാന്തകുമാരി (85 ) അന്തരിച്ചു. കെ.എൻ. ബാലകൃഷ്ണൻ വൈദ്യരുടെ (കാടാച്ചിറ കണ്ണൻ വൈദ്യർ മെമ്മോറിയൽ ആയുർവ്വേദ ഫാർമസി) ഭാര്യയാണ്.
മക്കൾ:
നിഷിത്ത് (റിട്ട. എസ്. ജി.എ ട്രഷറി തലശേരി), സപ്ന വിവേക് (എടച്ചേരി), പരേതനായ പ്രശാന്ത്
മരുമക്കൾ:
സ്മിത (റിട്ട. കനറ ബേങ്ക് സ്റ്റാഫ് കോ.ഓ. സൊസൈറ്റി (തലശേരി), വിവേകാനന്ദൻ (റിട്ട. എൽ.ഐ.സി വടകര)
സഹോദരങ്ങൾ:
പ്രൊഫ.ഗോപാലൻ (പോണ്ടിച്ചേരി), അച്ചുതൻ വൈദ്യർ (പള്ളൂർ), വി.കെ. നാരായണൻ പാരീസ് (നാരാ കൊല്ലേരി ), ഡോ. പത്മനാഭൻ (പോണ്ടിച്ചേരി), പുരുഷോത്തമൻ (മുംബൈ), രാഘവൻ വൈദ്യർ (പള്ളൂർ), ലീലാവതി (ഹൈദരബാദ്), പത്മിനി ( കോഴിക്കോട്), ആർട്ടിസ്റ്റ് ബാലകൃഷ്ണൻ ( കണ്ണൂർ)
സംസ്ക്കാരം ഇന്ന് (വ്യാഴം) 12 മണി മുഴപ്പിലങ്ങാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ










