LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

വിവാഹ ബന്ധം വേർപ്പെടുത്തിയതിന് യുവതിയേയും അമ്മയേയും മർദ്ദിച്ചു.

img_9752.png
Spread the love

ചീമേനി : വിവാഹ ബന്ധം വേർപെടുത്തിയതിനു മുൻ ഭർത്താവും അമ്മയും മർദ്ദിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തിമിരി മാനത്തടത്തെ സുകുമാരൻ്റെ മകൾ അലേഖ സൗപർണ്ണികയുടെ (32) പരാതിയിലാണ് മുൻഭർത്താവ് മാനത്തടത്തെ വി.വി. നവനീത്, അമ്മ സുശീല എന്നിവർക്കെതിരെ ചീമേനി പോലീസ് കേസെടുത്തത്. 30 ന് ചൊവ്വാഴ്ച രാത്രി 9 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരി ഒന്നാം പ്രതിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ വിരോധത്തിൽ പ്രതികൾ പരാതിക്കാരിയേയും അമ്മയെയും കൈ കൊണ്ടും വടികൊണ്ടും അടിച്ചു പരിക്കേൽപ്പിക്കുകയും കഴുത്തിന് കുത്തി പിടിച്ച് കുഴിയിലേക്ക് തള്ളിയിടുകയും ഒന്നാം പ്രതി പരാതിക്കാരിയെ കാലുകൊണ്ട് ചവിട്ടുകയും രണ്ടാംപ്രതി അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്. പരിക്കേറ്റ യുവതി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയംവീട്ടിലേക്കുള്ള വഴിയിൽ വെച്ച് അശ്ലീലഭാഷയിൽ ചീത്തവിളിച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ചുവെന്ന തിമിരി മാനത്തടത്തെ വി.വി. സുശീല (55)യുടെ പരാതിയിലും മാനത്തടത്തെ ശോഭനയുടെ പേരിൽ ചീമേനി പോലീസ് കേസെടുത്തിട്ടുണ്ട്. 30 ന് ചൊവ്വാഴ്ച രാത്രി 9 മണിക്ക് പരാതിക്കാരിയുടെ വീടിന് മുൻവശം നടപ്പാതയിൽ വെച്ച് പ്രതി അശ്ലീലഭാഷയിൽ ചീത്തവിളിച്ച് പിടിച്ചു തള്ളി താഴെയിട്ട് ദേഹോപദ്രവം ഏല്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. പരിക്കേറ്റ വീട്ടമ്മ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!