
ഇരിട്ടി: ഉളിക്കൽ ഡോ. എ.പി.ജെ. അബ്ദുൽ കലാം കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിലെ എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് “സജ്ജം 2025” പടിയൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ചു. മട്ടന്നൂർ എംഎൽഎ കെ.കെ. ശൈലജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ടി.കെ. അഭിലാഷ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് പ്രവർത്തനങ്ങളെക്കുറിച്ച് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. പ്രിയങ്ക വിശദീകരിച്ചു. പടിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടി. ശ്രീജ, ഷെഹന രാജീവൻ, പായം പഞ്ചായത്ത് മെമ്പർമാരായ ജെസ്സി, സ്മിത എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ജി എച്ച് എസ് എസ് പടിയൂർ പ്രിൻസിപ്പാൾ കെ. പ്രേമരാജൻ, പ്രഥമാധ്യാപകൻ വി.വി. സുരേഷ് കുമാർ, സ്കൂൾ പി ടി എ പ്രസിഡണ്ട് രാജീവൻ, കോളേജ് പി.ടി.എ പ്രസിഡണ്ട് വി. ഷാജു, യൂണിയൻ ചെയർമാൻ കെ. അഭിരാം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഐ ടി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ.കെ. അനില സ്വാഗതവും എൻ എസ് എസ് ലീഡർ പി.എം. ഷാഹിന നന്ദിയും പറഞ്ഞു.
സമൂഹസേവനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശമുയർത്തി ഏഴുദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.






