പറശ്ശിനിക്കടവിലെ ടൂറിസ്റ്റ് ഹോമിൽ ചെറുകുന്ന് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

തളിപ്പറമ്പ്: പറശ്ശിനിക്കടവിലെ ടൂറിസ്റ്റ് ഹോമിൽ ചെറുകുന്ന് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് ഒതയമ്മാടം എം.വി. ഹൗസിൽ സന്തോഷ് ചാനൻ (50) ആണ് മരിച്ചത്.
പറശ്ശിനിക്കടവ് നവരത്‌ന ടൂറിസ്റ്റ് ഹോമിലെ മുറിയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ 23-ന് രാത്രി 9.30-നാണ് സന്തോഷ് ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്തത്.
പരേതരായ കുഞ്ഞമ്പു-ദേവി ദമ്പതികളുടെ മകനാണ്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ ഉച്ചയ്ക്ക് സംസ്കരിക്കും.
സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ മോഹനൻ, മനോഹരൻ.
ശ്രദ്ധിക്കുക: മാനസികമായ പ്രയാസങ്ങൾ അനുഭവിക്കുന്നവർ താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല). ദിശ: 1056, മൈത്രി: 0484 2540530.






