റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് ഒരാൾ മരിച്ചു

പത്തനംതിട്ട:
ഏനാത്ത് ഭാഗത്ത് നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം സ്വദേശി സുജിത്ത് (50) ആണ് മരണപ്പെട്ടത്.
റോഡ് മുറിച്ചു കടക്കാൻ നിൽക്കുകയായിരുന്ന സുജിത്തിനെ, അമിതവേഗത്തിൽ വന്ന കാർ ഇടിച്ചിടുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാറാണ് അപകടത്തിന് കാരണം.
സുജിത്ത് സ്വന്തം വാഹനം റോഡരികിൽ നിർത്തി സമീപത്തെ ഭക്ഷണശാലയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.