LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 7, 2026

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം പുലര്‍ത്തുന്നു: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

img_8631.jpg
Spread the love

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴും പട്ടികയില്‍ പേരു ചേര്‍ക്കേണ്ട മഹാഭൂരിപക്ഷം പേര്‍ക്കും അതിനു സാധിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള ഹിയറിംഗിനെത്തുന്നവര്‍ക്ക് മണിക്കൂറുകളോളം പഞ്ചായത്ത് ഓഫീസുകളില്‍ കാത്തുനിന്ന് മടങ്ങേണ്ട സ്ഥിതിയാണ്. സമയബന്ധിതമായി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം പുലര്‍ത്തുന്നു. പഞ്ചായത്തുകളില്‍ രണ്ടോ മൂന്നോ ഉദ്യോഗസ്ഥരെ മാത്രമാണ് ഹിയറിംഗിനായി നിയോഗിച്ചിട്ടുള്ളത്. മുന്‍കൂട്ടി അറിയിച്ച സ്ലോട്ടിലെ സമയപ്രകാരം ഹിയറിംഗിനെത്തുന്നവരെ മണിക്കൂറുകളോളം നിര്‍ത്തുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്ന സ്ഥിതിയാണ്. നിസാര കാരണങ്ങള്‍ പറഞ്ഞ് പലരേയും മടക്കിയയക്കുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ പാലിക്കാന്‍ തയ്യാറാകുന്നില്ലെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.
പഠനം, ജോലി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ദുരസ്ഥലങ്ങളിലുള്ളവര്‍ക്ക് ഹിയറിംഗിന് നേരിട്ടു ഹാജരാകാന്‍ സാധിക്കാതെ വരുമ്പോള്‍ ബദല്‍ മാര്‍ഗങ്ങള്‍ കൃത്യമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കുടുംബത്തിലെ മറ്റാരെങ്കിലും ഇവര്‍ക്കു പകരം യഥാര്‍ത്ഥ രേഖകളുമായി ഹിയറിംഗിന് ഹാജരായാല്‍ മതിയെന്നും വീഡിയോകോള്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടും പല ഉദ്യോഗസ്ഥരും അതിനു തയ്യാറാകുന്നില്ല.
ജൂലൈ 23-ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഓഗസ്റ്റ് 7 വരെ, 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കാനുള്ള സമയം അനുവദിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴി ചെയ്യേണ്ട പേര് ചേര്‍ക്കല്‍, തിരുത്തല്‍, ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് പേര് മാറ്റുന്നത് അടക്കമുള്ള പ്രക്രിയകള്‍ക്ക് പല സ്ഥലങ്ങളിലും സാങ്കേതിക തകരാര്‍ മൂലം ആദ്യം തൊട്ട് തടസം നേരിട്ടിരുന്നു. പേര് ചേര്‍ക്കാനുള്ള അവസാന തീയതി അടുക്കുമ്പോള്‍ സാങ്കേതിക തകരാര്‍ രൂക്ഷമായിരിക്കുകയാണ്. പല സ്ഥലങ്ങളിലും വെബ്‌സൈറ്റ് ഹാങ്ങ് ആകുന്നെന്ന പരാതിയുമുണ്ട്. ഇത് കാരണം നിരവധി പേര്‍ക്ക് വോട്ട് ചേര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇത്തരം അപാകതകള്‍ പരിഹരിച്ച് യഥാര്‍ത്ഥവോട്ടര്‍മാരുടെ അവകാശം ഉറപ്പു വരുത്താന്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി രണ്ടാഴ്ചയെങ്കിലും നീട്ടി നല്‍കണമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!