July 8, 2025

സംസ്ഥാനത്ത് സ്വകാര്യബസ് സൂചനാ പണിമുടക്ക് ആരംഭിച്ചു, സര്‍വീസ് നടത്താൻ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍.

img_4249-1.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകള്‍ നിശ്ചലമാണ്. വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സൂചനാ പണിമുടക്കിലേക്ക് കടക്കുന്നത്. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകൾ ഇന്ന് നിരത്തിലിറങ്ങി സർവീസ് നടത്തും . ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരമെന്ന് ബസ് ഉടമകള്‍ പറഞ്ഞു.

ഇന്നത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറകടറുടെ സര്‍ക്കുലര്‍. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആവശ്യാനുസരണം സര്‍വീസ് നടത്തണം. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ പോലീസ് സഹായം തേടണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശം.

പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കിനല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, ഇ ചലാന്‍ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger