July 13, 2025

അൺഎയ്ഡഡ് സ്കൂളിൽ പ്ലസ് വൺ സീറ്റ് വർധന; ഉത്തരവിറങ്ങി

img_1648-1.jpg

തി​രു​വ​ന​ന്ത​പു​രം: അ​ൺ​എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ പ​ത്ത്​ ശ​ത​മാ​നം പ്ല​സ്​ വ​ൺ സീ​റ്റ്​ വ​ർ​ധ​ന​ക്കു​ള്ള അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​റ​ങ്ങി. മ​ല​പ്പു​റം ജി​ല്ല ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ്​ ആ​നു​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന അ​നു​വ​ദി​ച്ച്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ്​ മ​ല​പ്പു​റം ജി​ല്ല​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്ന്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ വി​ശ​ദീ​ക​രി​ക്കു​ന്നെ​ങ്കി​ലും ഉ​ത്ത​ര​വി​ൽ കാ​ര​ണം വ്യ​ക്ത​മ​ല്ല. എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ൺ​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ സീ​റ്റൊ​ഴി​വ്​ നി​ല​നി​ൽ​ക്കെ​യാ​ണ്​ ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​ൺ​എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ൾ​ക്ക്​ പ​ത്ത്​ ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന അ​നു​വ​ദി​ക്കാ​നു​ള്ള അ​സാ​ധാ​ര​ണ തീ​രു​മാ​ന​മെ​ടു​ത്ത​ത്. 

ത​ല​സ്ഥാ​ന​ത്തെ ചി​ല സ്വ​കാ​ര്യ എ​ൻ​ട്ര​ൻ​സ്​ കോ​ച്ചി​ങ്​ സെ​ന്‍റ​റു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ല​സ്​ വ​ൺ പ്ര​വേ​ശ​നം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. അ​പേ​ക്ഷി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ യോ​ഗ്യ​ത പ​രി​ശോ​ധി​ച്ച്​ പ​ത്ത്​ ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന അ​നു​വ​ദി​ക്കു​ക. പ്ര​മു​ഖ കോ​ച്ചി​ങ്​ സെ​ന്‍റ​റു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കാ​നാ​യി അ​ൺ​എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ സീ​റ്റ്​ വ​ർ​ധ​ന​ക്ക്​ ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. 

എ​ന്നാ​ൽ, സ​ർ​ക്കാ​ർ ആ​ദ്യം സീ​റ്റ്​ വ​ർ​ധ​ന​യും താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ളും അ​നു​വ​ദി​ച്ച​ത്​ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ ഫീ​സാ​യി വാ​ങ്ങി​യാ​ണ്​ കോ​ച്ചി​ങ്​ സെ​ന്‍റ​റു​ക​ൾ പ്ല​സ്​ വ​ൺ പ​ഠ​ന സൗ​ക​ര്യ​ത്തോ​ടെ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. അ​ൺ​എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യാ​ണ്​ കോ​ച്ചി​ങ്​ സെ​ന്‍റ​റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. 

കോച്ചിങ് സെന്‍ററുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഹയർ സെക്കൻഡറി പരീക്ഷ എഴുതാൻ മാത്രമാണ് പ്രവേശനം നേടുന്ന അൺഎയ്ഡഡ് സ്കൂളുകളിലെത്തുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ അൺഎയ്ഡഡ് സ്കൂളുകളിൽ 28240 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. 14 ജില്ലകളിലും സീറ്റൊഴിവ് നിലനിൽക്കെയാണ് 13 ജില്ലകളിലെ അൺഎയ്ഡഡ് സ്കൂളുകളിൽ പത്ത് ശതമാനം സീറ്റ് വർധനക്ക് അനുമതി നൽകിയത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger