ഫോൺ പേ ഹാക്ക് ചെയ്ത് 99999 രൂപ തട്ടിയെടുത്തു

ചെറുപുഴ: ഫോൺ നമ്പർ ലിങ്ക് ചെയ്ത് ഫോൺ പേ ഹാക്ക് ചെയ്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ 99999 രൂപ അജ്ഞാതൻ തട്ടിയെടുത്തുവെന്ന പരാതിയിൽ ചെറുപുഴ പോലീസ് കേസെടുത്തു. പശ്ചിമ ബംഗാൾബാഗ്രേ കരൺഡിഗി സ്വദേശി നൂർഹുദ (20) യുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഈ മാസം 7 നു 3 മണിക്ക് ബദാൽ ഗെയിൻ എന്നയാളുടെ പേരിലുള്ള അക്കൗണ്ടിലേക്കും 3.30 മണിക്കു ദർമേഷ് ഭായ് മാച്ചി എന്നയാളുടെ പേരിലുള്ള അക്കൗണ്ടിലേക്കുമായി 99999 രൂപട്രാൻസ്ഥർ ചെയ്ത് തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്.







