ക്ഷേത്രഭണ്ഡാരം കവർന്നു

നീലേശ്വരം: മുത്തപ്പൻ മടപ്പുരയിലെ ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നു. തെരുവിലെ മുത്തപ്പൻ മടപ്പുരയിലെ ഭണ്ഡാരമാണ് കവർന്നത് . ഇന്നലെ രാത്രി ക്ഷേത്രത്തിലെ വൈദ്യുതിബന്ധം വിച്ചേദിച്ചാണ് മോഷ്ടാവ് ഭണ്ഡാരം ഇളക്കിയെടുത്തു കൊണ്ടു പോയത്. പണം കവർന്ന മോഷ്ടാവ് ഭണ്ഡാരം പടന്നക്കാട് കരുവളത്തെ തോട്ടിൽ ഉപേക്ഷിച്ചു. ഇന്ന് രാവിലെയാണ് ഭണ്ഡാരം ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ക്ഷേത്രം ഭാരവാഹികളത്തിൽ ഹൗസിൽ ശൈലേഷ് നൽകിയ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







