ചരക്കുലോറി പാലത്തര പുഴയിലേക്ക് മറിഞ്ഞു

Screenshot
പയ്യന്നൂർ: ദേശീയപാതയിൽ പാലത്തര പുഴയിലേക്ക് ഉള്ളി കയറ്റി വന്ന ചരക്കുലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. പൂനെയിൽ നിന്നും മലപ്പുറത്തേക്ക് ഉള്ളി ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് ലോറിയിൽ രണ്ട് ഡ്രൈവർമാർ ഉണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി ഇരുവരും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. പുലർച്ചെയായതിനാലും വലിയ രീതിയിലുള്ള മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാലും വൻ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.





