വ്യാപാരിയെ കഴുത്തിന് വെട്ടിക്കൊല്ലാൻ ശ്രമം പ്രതി ഒളിവിൽ

ആലക്കോട് : വ്യാപാരിയെ മുൻവിരോധം വെച്ച്കടയിൽ കയറി കഴുത്തിനു വെട്ടികൊല്ലാൻ ശ്രമം പ്രതി ഒളിവിൽ. ഉദയഗിരി രാജപുരം മണക്കടവ് കവലയിലെ എ.വർഗീസി(70) നാണ് വെട്ടേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് മണക്കടവിലെ കടയിൽ വെച്ചാണ് ചീക്കാട് സ്വദേശി ഉൻമേഷ് കത്തി കൊണ്ട് കഴുത്തിന് വെട്ടി പരിക്കേൽപിച്ചത്. ഗുരുതരമായി പരിക്കേറ്റവർഗീസ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.





