ഇൻ്റേൺഷിപ്പ് വാഗ്ദാനം നൽകി യുവതികളിൽ നിന്നും പണം തട്ടിയെടുത്തു

കണ്ണൂർ: ആസ്റ്റർ മെഡിസിറ്റിയിൽ ഇൻ്റേൺഷിപ്പ് സൗകര്യം ഏർപ്പെടുത്തിതരാമെന്ന് വിശ്വസിപ്പിച്ച് യുവതികളിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. കൂത്തുപറമ്പ വേങ്ങാട് സ്വദേശിനി കെ.ജിഷ് ന (22) യുടെ പരാതിയിലാണ് സൈബർ തട്ടിപ്പുകാരനെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ 12 നും 14 നു മായി പരാതിക്കാരിക്കും നാല് സുഹൃത്തുക്കൾക്കു മായി 6000 രൂപ വീതം വെച്ച് ഗൂഗിൾ പേ വഴി അക്കൗണ്ടിൽ നിന്നും പണം കൈപ്പറ്റിയ പ്രതി പിന്നീട് സൗകര്യം ചെയ്തു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.





