കുട്ടി ഡ്രൈവർ പിടിയിൽ

വളപട്ടണം : പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പിടിയിലായി. വാഹന ഉടമക്കെതിരെ കേസ്. വാഹന പരിശോധനക്കിടെ ഇന്നലെ വൈകുന്നേരം 5.10 മണിക്ക്പാപ്പിനിശേരി പഴയങ്ങാടി റോഡ് ജംഗ്ഷനിൽ വെച്ചാണ് കെ എൽ 59 പി. 7658 നമ്പർ സ്കൂട്ടർ ഓടിച്ചു കുട്ടി ഡ്രൈവറെ എസ്.ഐ. എ. ഇബ്രാഹിമും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമക്കെതിരെ കേസെടുത്തു.





