ഫേസ്ബുക്കിലൂടെ മുസ്ലീം ലീഗ് അധ്യക്ഷനെ അപമാനിച്ചതിന് കേസ്

പയ്യന്നൂർ: ഫേസ്ബുക്കിലൂടെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ടും കണ്ണൂർ ജില്ലാ ഖാളിയുമായ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോർഫ് ചെയ്ത് അപമാനിക്കും വിധം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുവെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. രാമന്തളിയിലെ അഡ്വ. സബീർ ഹമീദ് സൈബർ ക്രൈം പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ്
കാസറഗോട്ടെ അബൂബക്കർ ഉറുമി മൊഹമ്മദ് ഫേസ്ബുക്ക് അക്കൗണ്ട് കാരനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. 2026 ആഗസ്ത് 25 നാണ് പരാതിക്കാസ്പദമായസംഭവം .കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






