പെരുമ്പ ജി എം യുപി സ്കൂളിൽ സ്റ്റുഡന്റ് ബ്രിഗേഡ് രൂപീകരിച്ചു

പയ്യന്നൂർ: സാമൂഹിക സേവനം, ദുരന്തനിവാരണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, എന്നിവയിൽ കുട്ടികളുടെ ഊർജ്ജം ഉപയോഗപ്പെടുത്തുന്നതിനും, അത്യാഹിത ഘട്ടങ്ങളിലും അപകടങ്ങളിലും ദുരന്തമുഖത്തും ഭയപ്പെടാതെയും പകച്ചു നിൽക്കാതെയും ഇടപെടുന്നതിന് കുട്ടികളെ സജ്ജരാക്കി നിർത്തുന്നതിനു വേണ്ടി പെരുമ്പ ജി എം യു പി സ്കൂളിൽ സ്റ്റുഡന്റ് ബ്രിഗേഡ് രൂപീകരിച്ചു. സ്റ്റുഡന്റ് ബ്രിഗേഡ് യൂണിഫോം പയ്യന്നൂർ ഫയർ ആൻ്റ്റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സി ഷെറിൽ ബാബു സ്കൂൾ ലീഡർ ആരുഷിക്ക് നൽകി പ്രകാശനം ചെയ്തു. പയ്യന്നൂർ ഫയർ ആൻ്റ്റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്റ്റുഡന്റ് ബ്രിഗേഡ് അംഗങ്ങൾക്ക് ആദ്യ ഘട്ട പരിശീലനം നൽകി.
സിപിആർ പരിശീലനം, ജീവൻ രക്ഷാ ക്ലാസ്, മോക് ഡ്രിൽ എന്നിവ സംഘടിപ്പിച്ചു. പരിശീലനത്തിന്
പയ്യന്നുർ ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷനിലെ ഷിജു ഇ, അരുൺ കെ, യദുലാൽ, ഷാൻജിത്ത്, അഖിൽ എന്നിവർ നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ പി രമേശൻ, എസ് എം സി ചെയർമാൻ വി ടി രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി എം വി ഷീജ, പി സി ഷെൽന, പി വി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.






