LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 19, 2026

കേരളത്തിലെ ഭരണമാറ്റം കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍

0
cc918122-57bf-4fd8-a807-917f77d1f3c4-1
Spread the love

കണ്ണൂര്‍:കേരളത്തിലെ ഭരണമാറ്റം കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ.മുടങ്ങിക്കിടന്ന കൃഷി നാശം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കിയത് അതിന് ഉദാഹരണമാണ്.10 വര്‍ഷമായി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആളുണ്ടായിരുന്നില്ല.പുതിയ സര്‍ക്കാര്‍ റബ്ബറിന്റെ തറവില പ്രഖ്യാപിക്കുകയും നാളികേരത്തിന്റെ തറവിലയും സംഭരണകേന്ദ്രങ്ങളും പ്രഖ്യാപിക്കാനിരിക്കുകയാണ് ഇവ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സ്വതന്ത്ര കർഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ശിക്ഷക്സലിൽ നടന്ന കവുങ്ങ് കർഷകരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി എം പി എ റഹീം സ്വാഗതം പറഞ്ഞു ടി. ഒ മോഹനൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. കവുങ്ങ് കർഷകരുടെ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി കേന്ദ്ര കുരുമുളക് ഗവേഷണ കേന്ദ്രം കോഡിനേറ്റർ കെ എം പി ഷഹനാസ് ക്ലാസ് എടുത്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ ടി. സഹദുള്ള, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ പി താഹിർ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ എംപി മുഹമ്മദലി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ,കർഷകസംഘം വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് റോഷിനി ഖാലിദ്, ട്രഷറർ സെഫിയ വടകര, കെ കെ അബ്ദുറഹിമാൻ മാസ്റ്റർ,സി എ അബ്ദുള്ള കുഞ്ഞി, പി കെ അബ്ദുൽ റഹിമാൻ, പി കെ അബ്ദുൽ അസീസ്, സി. അബൂബക്കർ ഹാജി,എടനീർ അബൂബക്കർ ഹാജി സി വി മൊയ്തീൻ ഹാജി, ആയിഷ ഫർസാന, കദീജ ഹമീദ് അഡ്വ. അഹമ്മദ്മാണിയൂർ, വയലോളി അബ്ദുള്ള പ്രസംഗിച്ചു.കണ്ണൂർ ജില്ലാ സെക്രട്ടറി പി പി മഹമൂദ് നന്ദി പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!