ആറളത്ത് സീനിയര്‍ സിറ്റിസണ്‍ ഫോറം പൊതുയോഗവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു

ഇരിട്ടി: സീനിയര്‍ സിറ്റിസണ്‍ ഫോറം ആറളം യൂണിറ്റ് പൊതുയോഗവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി സി.കെ. രഘുനാഥന് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ. ഗോവിന്ദന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറര്‍ രാഘവന് മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങൾക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഇരിട്ടി ബ്ലോക്ക് സെക്രട്ടറി സുകുമാരന്‍ നിര്‍വഹിച്ചു. പി.പി. മൂസഹാജി, നാസര്‍ ചാത്തോത്ത്, ജോണ്‍ കുടകശ്ശേരി, യൂണിറ്റ് സെക്രട്ടറി മുഹമ്മദ് പൊയിലന്‍, അബ്ദുള്ള കണ്ണിപ്പൊയിലന് എന്നിവര്‍ പ്രസംഗിച്ചു.







