പെരുമ്പ റെയ്ഞ്ച് മുസാബഖകാങ്കോൽ നുസ്റത്തുൽ ഇസ്‌ലാം ഹയർസെക്കൻഡറി കേന്ദ്ര മദ്റസ,ചാമ്പ്യന്മാർ

പയ്യന്നൂർ:
ജംഇയ്യത്തുൽ മുഅല്ലിമീൻ പെരുമ്പ റെയ്ഞ്ച് മുസാബഖ ലത്വീഫിയ്യ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൊഫ:മർഹൂം ആലിക്കുട്ടി മുസ്‌ലിയാർ നഗരിയിൽ നടന്നു.
രണ്ട് ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികളിൽ റെയ്ഞ്ച് പരിധിയിലെ ഇരുപത് മദ്റസകളിൽ നിന്നുമായി അഞ്ഞൂറോളം വിദ്യാർത്ഥികളും അമ്പതോളം ഉസ്താദുമാരും പങ്കെടുത്തു.
വിദ്യാർത്ഥി ഫെസ്റ്റിൽ 325 പോയിന്റ് നേടി കാങ്കോൽ നുസ്റത്തുൽ ഇസ്‌ലാം ഹയർസെക്കൻഡറി കേന്ദ്ര മദ്റസ ഓവറോൾ കിരീടം കരസ്ഥമാക്കി,254 പോയിന്റ് നേടി ആലിൻകീഴിൽ നൂറുൽ ഹുദാ സെക്കൻഡറി മദ്റസ രണ്ടാം സ്ഥാനവും 224 പോയിന്റ് നേടി പെരുമ്പ ലത്വീഫിയ്യ സെക്കൻഡറി കേന്ദ്ര മദ്റസ മൂന്നാം സ്ഥാനവും നേടി.
മുഅല്ലിം ഫെസ്റ്റ് വിഭാഗത്തിൽ നൂറ്റി ഒമ്പത് പോയിന്റ്റുമായി പെരുമ്പ ലത്വീഫിയ്യ സെക്കൻഡറി കേന്ദ്ര മദ്റസ ഒന്നാം സ്ഥാനവും,നൂറ്റി രണ്ട് പോയിന്റ് നേടി കരിവെള്ളൂർ മുർശിദുൽ അനാം ഹയർസെക്കൻഡറി കേന്ദ്ര മദ്റസ രണ്ടാം സ്ഥാനവും,എഴുപത്തി എട്ട് പോയിന്റ് നേടി കാങ്കോൽ നുസ്റത്തുൽ ഇസ്‌ലാം ഹയർസെക്കൻഡറി കേന്ദ്ര മദ്റസ മൂന്നാം സ്ഥാനവും
കരസ്ഥമാക്കി.
കലാപ്രതിഭകൾ:
കിഡീസ്-ഐസിൻ അമീർ,നുസ്‌റത്തുൽ ഇസ്‌ലാം ഹായർ സെക്കൻഡറി മദ്റസ,കാങ്കോൽ.
സബ്ജൂനിയർ-മുഹമ്മദ് സർഫറാസ്,മമ്പഉൽ ഉലൂം മദ്റസ,ചേനോം.
ജൂനിയർ-ആഹിൽ സി.എച്ച്. നുസ്റത്തുൽ ഇസ്‌ലാം ഹായർ സെക്കൻഡറി മദ്റസ,കാങ്കോൽ
സീനിയർ-ടി.മുഹമ്മദ്,കുണിയൻ മുർശിദുൽ അനാം ബ്രാഞ്ച് മദ്റസ
സൂപ്പർ സീനിയർ-മുഹമ്മദ് സി.എച്ച്. നുസ്റത്തുൽ ഇസ്‌ലാം ഹയർസെക്കൻഡറി മദ്റസ,കാങ്കോൽ.
അലുംനി-ഇർബാസ് നുസ്റത്തുൽ ഇസ്‌ലാം മദ്റസ കാങ്കോൽ ടൗൺ.
പെൺകുട്ടികളിൽ കലാതിലകമായി കിഴക്കേകൊവ്വൽ ലത്വീഫിയ്യ ബ്രാഞ്ച് മദ്റസയിലെ വി.ഫാത്തിമ ശിഫയെയും തെരഞ്ഞെടുത്തു.
മുഅല്ലിം വിഭാഗം-കരിവെള്ളൂർ മുർശിദുൽ അനാം ഹയർസെക്കൻഡറി മദ്റസ സ്വദർ അഫസൽ ഫൈസി കല്ലൂരാവി കരസ്ഥമാക്കി.
സെക്ഷൻ ചാമ്പ്യന്മാർ:
കിഡീസ്-നുസ്റത്തുൽ ഇസ്‌ലാം ബ്രാഞ്ച് മദ്റസ,കുണ്ടയംകൊവ്വൽ ആൻഡ് മബ്‌റൂഖ് ഇസ്സത്തുൽ ഇസ്‌ലാം മദ്റസ,പാലത്തര.
സബ് ജൂനിയർ-തർബിയ്യത്തുൽ ഇസ്‌ലാം മദ്റസ,മാത്തിൽ.
ജൂനിയർ-നുസ്റത്തുൽ ഇസ്‌ലാം ഹയർസെക്കൻഡറി കേന്ദ്ര മദ്റസ,കാങ്കോൽ.
സീനിയർ-നുസ്റത്തുൽ ഇസ്‌ലാം ഹയർസെക്കൻഡറി കേന്ദ്ര മദ്റസ,കാങ്കോൽ.
സൂപ്പർ സീനിയർ-നുസ്റത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി കേന്ദ്ര മദ്റസ,കാങ്കോൽ.
അലുംനി-ലത്വീഫിയ്യ ബ്രാഞ്ച് മദ് റസ,കിഴക്കേകൊവ്വൽ.
സമാപന സമ്മേളനം റെയ്ഞ്ച് വൈസ് പ്രസിഡന്റ് ശറഫുദ്ദീൻ ഫൈസി,ഉദ്ഘാടനം ചെയ്തു,
റെയ്ഞ്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരി അധ്യക്ഷത വഹിച്ചു,റെയ്ഞ്ച് ക്ഷേമസമിതി ട്രഷറർ മുജീബ് എ.എസ്.പി.പെരുമ്പ സമ്മാന ദാനം നിർവ്വഹിച്ചു.
പെരുമ്പ ജമാഅത്ത് സെക്രട്ടറി വി.കെ.പി.ഇസ്മായിൽ ഹാജി,റെയ്ഞ്ച് എസ്.ബി.വി.ചെയർമാൻ മുബശ്ശിർ ദാരിമി,കൺവീനർ ഹുദൈഫ് നിസാമി,റെയ്ഞ്ച് ജനറൽ സെക്രട്ടറി കെ.പി.മുസ്തഫ അൽ അസ്ഹരി,ജോയിന്റ് സെക്രട്ടറി ഹാരിസ് അസ്അദി,പരീക്ഷാ ബോർഡ് ചെയർമാൻ അബ്ദുറഊഫ് അസ്ഹരി കരിവെള്ളൂർ,റെയ്ഞ്ച് ക്ഷേമസമിതി വൈസ് ചെയർമാൻ അബ്ദുറഊഫ് സഅദി,സയ്യിദ് ഹുസൈൻ മുനഫർ തങ്ങൾ കുണിയൻ,ഒ.ടി.എ.അസീസ് ഫൈസി കരിവെള്ളൂർ,മുജീബ് റഹ് മാൻ ആലിൻകീഴിൽ,എ.പി.ശറഫുദ്ദീൻ കുണിയൻ എന്നിവർ സംബന്ധിച്ചു.
മുസാബഖ സംഘാടക സമിതി കൺവീനർ ലുഖ്മാൻ അൽ അസ്അദി സ്വാഗതവും റെയ്ഞ്ച് ജോ:സെക്രട്ടറി കബീർ അസ്ഹരി നന്ദിയും പറഞ്ഞു.







