കെ എസ് ഇബികരാർ തൊഴിലാളിയെ മർദ്ദിച്ചതിനു കേസ്

Screenshot
പയ്യന്നൂർ:ജോലിക്കിടെ റോഡരികിൽ നിൽക്കുകയായിരുന്ന കെ എസ് ഇബികരാർ തൊഴിലാളിയെ തടഞ്ഞുനിർത്തി മർദ്ദിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചെറുവത്തൂർ കൊരയിച്ചാൽ സ്വദേശി തെക്കുമ്പാടൻ വീട്ടിൽ ശ്യാം പ്രകാശിൻ്റെ (37) പരാതിയിലാണ് രാമന്തളിയിലെ രതീഷിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. രണ്ടാം തീയതി രാവിലെ 10.45 മണിക്ക് രാമന്തളി സെൻട്രലിൽ വെച്ചായിരുന്നു പ്രതി കൈകൊണ്ട് പരാതിക്കാരൻ്റെ മുഖത്തടിച്ച് പരിക്കേൽപ്പിച്ചത് . ആശുപത്രിയിലെത്തിച്ചതിനെ തുടർന്ന് പരിക്കേറ്റ പരാതിക്കാരനു
മുഖത്ത് അഞ്ചോളം തുന്നലിടേണ്ടിവന്നു.തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







