LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 28, 2026

അപകടം കാർ ഡ്രൈവർക്കെതിരെ കേസ്.

0
IMG_20260922_134916
Spread the love

പയ്യന്നൂർ: ദേശീയ പാതയിൽ കരിവെള്ളൂർ ആണൂരിൽ വെച്ച് അമിത വേഗതയിൽ വന്ന കാർ ഡിവൈഡറിൽ ഇടിച്ച ശേഷം സ്‌കൂട്ടർ യാത്രികനെ ഇടിക്കുകയും ട്രാക്കിൽ കൂടി പോകുകയായിരുന്ന മറ്റൊരു കാറിനും ഇടിച്ചു അപകടം വരുത്തിയെന്ന പരാതിയിൽ കാർ ഡ്രൈവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കെ. എൽ. 86. 5266 നമ്പർ കാർ ഡ്രൈവർ സുജിത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. കർണ്ണാടക കടബ സാവന്നൂർ സ്വദേശി എം.എ.മുഹമ്മദ് ആഷിഖിൻ്റെ പരാതിയിലാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.40 മണിക്കാണ് സംഭവം. പ്രതിയുടെ കാർ കെ എൽ 60.ഡബ്ല്യു. 9114 നമ്പർ സ്‌കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് യാത്രക്കാരനായ സുലൈമാന് പരിക്കേറ്റിരുന്നു. പരാതിക്കാരനും സുഹൃത്തുക്കളും സഞ്ചരിച്ച കെ. എ. 05. എൻ.എ.0973 നമ്പർ കാറിൽ പ്രതിയുടെ കാർഇടിച്ചതിൽ കാറിനും കേടുപാടു സംഭവിച്ചുവെന്ന പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!