താഴെചൊവ്വയിൽ മരങ്ങൾ മുറിച്ചുനീക്കാൻ തുടങ്ങി

Screenshot
കണ്ണൂർ: താഴെചൊവ്വയിലെ മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങി. താഴെചൊവ്വ തെഴുക്കിലെ പീടികയ്ക്ക് സമീപം പി.ഡബ്ല്യു.ഡി. റോഡരികിൽ നിൽക്കുന്ന മരങ്ങളാണ് അപകടാവസ്ഥയെന്ന പേരിലും ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി വെട്ടിമാറ്റുന്നത്.
ഈ മരങ്ങൾ അപകടാവസ്ഥയുണ്ടാക്കുന്നുവെന്ന് കാണിച്ച് അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ. ജില്ലാ കലക്ടർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ നിയമപ്രകാരം മരങ്ങൾ മുറിച്ചുനീക്കാൻ പി.ഡബ്ല്യു.ഡി. അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു. മരങ്ങൾ മുറിച്ചുമാറ്റുന്ന സ്ഥലം ടി.ഒ. മോഹനൻ എം.എൽ.എ., പി.ഡബ്ല്യു.ഡി. റോഡ്സ് അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് മുന്നാസ് തുടങ്ങിയവർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം കൂടി ഏറ്റെടുത്ത് ഇവിടെ റോഡ് വീതികൂട്ടി ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ. അറിയിച്ചു. സമാനമായ രീതിയിൽ കണ്ണൂർ സ്റ്റേഡിയം കോർണറിലെ വലിയ തണൽ മരവും ട്രാഫിക് റെഗുലേറ്ററി യോഗത്തിന്റെ തീരുമാനപ്രകാരം കോർപറേഷൻ അധികൃതർ നേരത്തെ മുറിച്ചുമാറ്റിയിരുന്നു.







