പട്ടാപ്പകൽപള്ളിയിലെ ഭണ്ഡാരം കവർന്നു കേസെടുത്തു

Screenshot
മയ്യിൽ: പട്ടാപ്പകൽ ജുമാ മസ്ജിദിന് അകത്ത് കയറിയ മോഷ്ടാവ് ഭണ്ഡാരം മോഷ്ടിച്ചു കൊണ്ടുപോയി. നാറാത്ത് ഓണപ്പറമ്പിലെ റിഫായി ജുമാ മസ്ജിദ് പള്ളിയിലെ അകത്തെ ഭണ്ഡാരമാണ് കവർന്നത് . ഇന്നലെ രാവിലെ 11.25 മണിക്കും 11.35 മണിക്കുമിടയിലാണ് മോഷണം. പള്ളിയുടെ അകത്ത് കയറിയ മോഷ്ടാവ് ഭണ്ഡാരം വലിയസഞ്ചിയിൽ കടത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അകത്തെ ഭണ്ഡാരം കാണാത്തത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ നിസ്‌കാരത്തിനെത്തിയവരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾക്ക് വിവരം നൽകുകയായിരുന്നു. തുടർന്ന് കമ്മിറ്റി പ്രസിഡണ്ട് നൗഷാദ് കോട്ടഞ്ചേരി മയ്യിൽ പോലീസിൽ പരാതി നൽകി. 15000 രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത മയ്യിൽ പോലീസ് അന്വേഷണം തുടങ്ങി.







