സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിന് കുത്തേറ്റു ആറു പേർക്കെതിരെ കേസ്

കണ്ണൂർ: സുഹൃത്തിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ ആറു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. കക്കാട് ശാദുലി പള്ളിക്ക് സമീപത്തെ എം.കെ. മുഹമ്മദ് നാഫിഖിൻ്റെ (21) പരാതിയിലാണ് നബീൽ, ഇജാസ് , റിസ്വാൻ, റാസി, അയൂബ്, എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റൊരാളും ഉൾപ്പെടെ ആറുപേർക്കെതിരെ പോലീസ് കേസെടുത്തത്.20 ന് രാത്രി 10.45 മണിക്ക് കുഞ്ഞിപ്പള്ളിയിലെ പഴയ ഗ്യാസ് ഷോപ്പിന് സമീപം വെച്ച് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന പരാതിക്കാരൻ്റെ സുഹൃത്തായ തൻവീറിനെ പ്രതികൾ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞു വെച്ച് ഒന്നാം പ്രതി കത്തി കൊണ്ട് കുത്തിയത്. ടൗൺ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്തപോലീസ് അന്വേഷണം തുടങ്ങി.







