വീട്ടിൽ കയറി അയൽവാസികളെ വെട്ടിപരിക്കേൽപ്പിച്ച യുവാവ് പിടിയിൽ

Screenshot
അമ്പലത്തറ : വീട്ടിൽ കയറി അയൽവാസികളെ വെട്ടി പരിക്കേൽപ്പിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. അട്ടേങ്ങാനം വെള്ളമുണ്ടയിലെ രാഘവൻ നായർ (70), ഭാര്യ ഇന്ദിര (65), അയൽവാസിയായ യദു(30) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. അക്രമം നടത്തിയ 30 കാരനെ
നാട്ടുകാർ പിടികൂടി അമ്പലത്തറ പോലീസിന് കൈമാറി. ഇയാൾ മാനസികാസ്വാസ്ഥ്യമുളള ആളാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ യുവാവിനെ പോലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കി.
അക്രമത്തിനിടെ രാഘവൻ നായരുടെ നിലവിളികേട്ട് ഓടിയെത്തിയപ്പോഴാണ് ഭാര്യ ഇന്ദിരയേയും പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചത് .ദമ്പതികളുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയപ്പോഴാണ് അയൽവാസിയായ യദുവിനു വെട്ടേറ്റത്. മൂന്നു പേർക്കും കൈകൾക്കാണ് വെട്ടേറ്റത്. വീട്ടിൽ നിന്നുംബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് അക്രമം കാണിച്ച യുവാവിനെ പിടികൂടി അമ്പലത്തറ പോലീസിനു
കൈമാറിയത്. അമ്പലത്തറ പോലീസ് അന്വേഷണം തുടങ്ങി.







