വർക്ക്ഷോപ്പിന് പെട്രോൾ ഒഴിച്ച് തീവെച്ച രണ്ടു പേർക്കെതിരെ കേസ്

Screenshot
ചിറ്റാരിക്കാൽ : ടൂവീലർ വർക്ക്ഷോപ്പിന് പെട്രോൾ ഒഴിച്ചതീവെച്ചു നശിപ്പിച്ച രണ്ടു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ചിറ്റാരിക്കാൽ പറമ്പ യിലെ ശ്യാം കമൽ ,ജിൻസ് എന്ന അപ്പു എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 10.24 നാണ് ചിറ്റാരിക്കാലിൽ പ്രവർത്തിക്കുന്ന ബൈക്ക് കെയർ എന്ന സ്ഥാപനം പ്രതികൾ പെട്രോൾ ഒഴിച്ച് കത്തിച്ചത്. തുടർന്ന് ഉടമ ചിറ്റാരിക്കാൽ ഗോക്കടവ് വെള്ളടുക്കത്തെ മനു കെ ബാബു പോലീസിൽ പരാതിനൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







