പരിയാരം പുറച്ചേരിയിൽ നടന്നുപോകുകയായിരുന്ന വയോധികയുടെ സ്വർണമാല പിടിച്ചുപറിച്ചു

Screenshot
പരിയാരം: നടന്നുപോകുകയായിരുന്ന വയോധികയുടെ ഒന്നരപ്പവന്‍ (12 ഗ്രാം) സ്വര്‍ണമാല ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും ചേർന്ന് പിടിച്ചുപറിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ പുറച്ചേരിയില്‍ വെച്ചായിരുന്നു സംഭവം. ഏഴിലോട് പുറച്ചേരിയിലെ കിഴക്കേവീട്ടില്‍ കെ.വി. സരോജിനിയുടെ (72) മാലയാണ് കവര്‍ന്നത്.
ഏഴിലോട്ടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരോജിനി. ഏകദേശം 1,60,000 രൂപ വിലവരുന്ന മാലയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്തു. പരിയാരം എസ്.ഐ. പി. യദുകൃഷ്ണന്റെ നേതൃത്വത്തിൽ സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്







