പുറച്ചേരിയിൽ വയോധികയുടെ മാല കവർന്ന കേസ്: ഭർത്താവ് പിടിയിൽ; ഭാര്യ ഒളിവിൽ

Screenshot
പരിയാരം : ബൈക്കിലെത്തി വയോധികയുടെ ഒന്നര പവൻ്റെമാലകവർന്ന ദമ്പതികളിൽ ഭർത്താവ് പിടിയിൽ ഭാര്യ ഒളിവിൽ. ചെങ്കൽ ലോഡിംഗ് തൊഴിലാളിപയ്യന്നൂർ തായിനേരിപള്ളി ഹാജി റോഡിലെ തറമ്മൽ ഹൗസിൽ അർജുനനെ (30) യാണ് പരിയാരം എസ്.എച്ച്.ഒ. പി. യദുകൃഷ്ണനും സംഘവും പിടികൂടിയത്. ഭാര്യ തൃക്കരിപ്പൂർ സ്വദേശിനി ഹെലോയിസ രക്ഷപ്പെട്ട്ഒളിവിൽ പോയി. 24 ന് ഉച്ചയ്ക്ക് ചെറുതാഴം പുറച്ചേരിയിൽ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ഏഴിലോട് പുറച്ചേരിയിലെകിഴക്കേ വീട്ടിൽ സരോജിനി (72) യുടെ ഒന്നര പവൻ്റെ മാലയാണ് ദമ്പതികൾ കവർന്നത്. തുടർന്ന് വയോധിക പരിയാരം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ പ്രദേശത്തെ നിരീക്ഷണ ക്യാമറകൾപരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. തുടർന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു .കൂട്ടുപ്രതിയായ ഭാര്യയെ കണ്ടെത്താൻ യുവതിയുടെ തൃക്കരിപ്പുരിലെ വീട്ടിൽ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും യുവതി രണ്ടു മക്കളുമായി ഒളിവിൽ പോയിരിക്കുകയാണ്.







