പോക്സോ കേസിൽ യുവാവ്അറസ്റ്റിൽ.

Screenshot
പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ ഫോണിൽ സൂക്ഷിച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. രാമന്തളി കുന്നരുവിൽ വാടക ക്വാട്ടേർസിൽ താമസിക്കുന്ന അസാം കൊക്കേജാർ സ്വദേശി ബസമ്മതാരിയെ (19) യാണ് പോക്സോ കേസിൽപയ്യന്നൂർ എസ്. ഐ. കെ. സുഹൈൽ അറസ്റ്റു ചെയ്തത്. ഇന്നലെ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പി ഹണ്ട് റെയ്ഡിൻ്റെ ഭാഗമായി പയ്യന്നൂർ പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ റെയ്ഡിലാണ് യുവാവ് അറസ്റ്റിലായത്.







