സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Screenshot
പയ്യന്നൂർ :യൂത്ത് സെൻ്റർ ഗ്രന്ഥാലയവും സിപിഐഎം ഷേണായി നഗർ ബ്രാഞ്ചും സംയുക്തമായി ഹിയർ ടോൺ ഓഡിയോളജിയുടെ സഹകരണത്തോടെ സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂർ യൂത്ത് സെൻ്ററിൽ വെച്ച് നടന്ന പരിപാടി ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സി എം വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപി സേതുമാധവൻ, കൺസൾട്ടന്റ് ഓഡിയോളജിസ്റ്റ് മാരായ കെ അനുപമ, ടി ആയിഷത്ത് ഫർസാന എന്നിവർ സംസാരിച്ചു. ഒ ബി സുനീഷ് സ്വാഗതവും സി വി രാജു നന്ദിയും പറഞ്ഞു. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.







