കെ എസ് യു പ്രവർത്തകനെ ആക്രമിച്ച എട്ട് എസ്. എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്

Screenshot
കണ്ണൂർ:സ്കൂട്ടറിൽ പോകുകയായിരുന്ന കെ എസ് യു പ്രവർത്തകനെ രാഷ്ട്രീയ വിരോധം വെച്ച് ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച എട്ട് എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ചിറക്കൽകാട്ടാമ്പള്ളി സ്വദേശിയും കെ എസ് യു പ്രവർത്തകനുമായ പി. അഭിനവിൻ്റെ (19) പരാതിയിലാണ് എസ് എഫ് ഐ പ്രവർത്തകരായ മൃദുൽ , അഭിനന്ദ്, സായൂജ് , സങ്കീർത്ത്, അനന്തഹരി, കശ്യപ്, ഭഗത്, യദു എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് പരാതിക്കാരൻ ബന്ധുവായ യുവതിക്കൊപ്പം സ്കൂട്ടറിൽ പോകവെ താഴെ ചൊവ്വ ഓട്ടോ സ്റ്റാൻ്റിന് സമീപം വെച്ചാണ് പ്രതികൾ തടഞ്ഞുവെച്ച് സ്കൂട്ടറിൻ്റെ ചാവി ബലമായി ഊരി സ്റ്റീൽ വള കൊണ്ടും ഇരുമ്പ് പൈപ്പ് കൊണ്ടു പുറത്തടിക്കുകയും കാലു കൊണ്ട് ചവിട്ടി നിലത്തിട്ട് പരിക്കേൽപ്പിക്കുകയും ചെയ്തത് .പരിക്കേറ്റ പരാതിക്കാരൻ ജില്ലാ ആശുപ്രത്രിയിൽ ചികിത്സ തേടി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







