ഒമാൻ വിസ വാഗ്ദാനം നൽകി യുവാവിനെ വഞ്ചിച്ചു

Screenshot
ശ്രീകണ്ഠാപുരം : ഒമാനിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും സുഹൃത്തുകളിൽ നിന്നുംപണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചെങ്ങളായി കൊയ്യം സ്വദേശി കെ. രജിത്തിൻ്റെ (36) പരാതിയിലാണ് നിരവധി പേരെ വിസ തട്ടിപ്പിനിരയാക്കിയ കോഴിക്കോടു
വടകര അടക്കാത്തെരുവിലെ ലതസുനിലിനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തത്. ഒമാനിൽ പുതുതായി തുടങ്ങുന്ന ഗോൾഡൻ വൈൻസ് കമ്പനിയുടെ ലിക്കർ ഔട്ട്ലെറ്റിൽ സെയിൽസ്മാൻ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് 50,000 രൂപയും 20 ദിവസം കഴിഞ്ഞാൽ ജോലി ശരിയാക്കി തരാമെന്നും പരാതിക്കാരനെയും സുഹൃത്തുക്കളായ രതീഷ്, വിപിൻ എന്നിവരെയും പറഞ്ഞു വിശ്വസിപ്പിച്ച് 2025 ജൂലായ് 11 ന് മൂന്നു പേരിൽ നിന്നായി ഒന്നര ലക്ഷം രൂപ ബേങ്ക് അക്കൗണ്ട് വഴി കൈക്കലാക്കിയശേഷം ജോലിയോ നൽകിയ പണമോതിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






