പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണമാല കവർന്നു

Screenshot
പയ്യന്നൂർ: പൂട്ടിയിട്ട വീടിൻ്റെ ജനൽ ഗ്ലാസ് തകർത്ത് കിടപ്പുമുറിയിലേക്ക് കടന്ന മോഷ്ടാവ് ഫോട്ടോയിൽ തൂക്കിയിട്ട 18 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മാല കവർന്നു. കുഞ്ഞിമംഗലം പാണച്ചിറമ്മലിലെ ഡോ. എ. പശുപതി (58) യുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മാസം 21 നു 8.30 മണിക്കും ഈ മാസം രണ്ടിനു 9 മണിക്കുമിടയിൽ പരാതിക്കാരൻ്റെപാണച്ചിറമ്മലിലെ വീടിൻ്റെ മുകൾനിലയിൽ സൂക്ഷിച്ച മാലയാണ്
മോഷണം പോയതെന്നുംസംഭവത്തിൽ ഹനുമാരമ്പലത്തിനു സമീപത്തെ സുധാകരനെ സംശയിക്കുന്നതായും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു .രണ്ടേകാൽ ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽകേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






