എം.പി.യുടെ കരുതൽനാല് പേർക്ക് ശ്രവണ സഹായം കൈമാറി.

പയ്യന്നൂർ: കാസറഗോഡ് എം.പി
രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രാദേശിക ആസ്തി വികസനഫണ്ടിൽ നിന്നും പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലത്തിൽപ്പെട്ട നാല് പേർക്ക് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് ശ്രവണ സഹായം വിതരണം ചെയ്തു.
പയ്യന്നൂർ താലൂക്ക് ലൈബ്രറിഹാളിൽ നടന്ന പരിപാടി നഗരസഭ കൗൺസിലർ എ കെ ശ്രീജയുടെ അദ്ധ്യക്ഷതയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. സാമുഹിക ക്ഷേമ നീതി വകുപ്പ് ഉദ്യോഗസ്ഥൻ കെ.വി. ഷമിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ
വി കെ പി ഇസ്മായിൽ,
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി
കെ. ശിവകുമാർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
കൗൺസിലർ
പി. കെ. ദിനൂപ് സ്വാഗതവും
അത്തായി പത്മിനി നന്ദിയും പറഞ്ഞു.







