ഫേസ്ബുക്കിൽ പ്രകോപനപരമായ കമൻ്റിട്ടതിനു കേസെടുത്തു.

Screenshot
പയ്യന്നൂർ: ഫേസ്ബുക്ക് പോസ്റ്റിനു താഴെ പ്രകോപന പരമായ കമൻ്റിട്ട് സമൂഹത്തിൽ ലഹളയ്ക്ക് ശ്രമം നടത്തിയെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. വെള്ളൂർ സ്വദേശി പി.ആർ. രജീഷിൻ്റെ പരാതിയിലാണ് ഫേസ്ബുക്ക് പ്രൊഫൈൽ ഐഡിയായ വെള്ളൂരിലെ ദാമു സർഗ്ഗത്തിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. ഈ മാസം 3 ന് രാത്രി ഏഴ് മണിക്ക് ഇടയിലുള്ള ഏതോ സമയം ദാമു സർഗ്ഗം എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി മുൻ മുഖ്യമന്ത്രിയായ പിണറായി വിജയനേയും മുൻ ആഭ്യന്തര മന്ത്രിയായ കോടിയേരി ബാലകൃഷ്ണനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ പയ്യന്നൂരിലെ ദേശാഭിമാനി ലേഖകനായ പ്രകാശൻ പയ്യന്നൂരിൻ്റെ ഫേസ്ബുക്ക് ഐഡിയായ
പ്രകാശൻകാങ്കോക്കാരൻ എന്ന ഫേസ്ബുക്ക് പോസ്റ്റിനു താഴെ പ്രകോപനപരമായ കമൻ്റിട്ടു എന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







