മധ്യവയസ്കനെ കല്ലുകൊണ്ട് തലക്കിടിച്ചു

പെരിങ്ങോം: ക്ഷേത്ര നവീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായിലോറിയിൽ നിന്നുംകല്ല് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യവയസ്കനെ കല്ല് കൊണ്ട് മർദ്ദിച്ചു. പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്തു. വെള്ളോറ കക്കറ കരിമണലിലെ പി.വി ശ്രീധരൻ്റെ (55)പരാതിയിലാണ് വിജയൻ എന്നയാൾക്കെതിരെ കേസെടുത്തത്. ഒന്നാം തീയതി രാത്രി 7.30 മണിക്ക് കരിമണലിലെ വീട്ടിലേക്ക് നടന്നു പോകവെ ഗാന്ധിപ്പാറ അംഗൻവാടിക്ക് സമീപം വെച്ച്പ്രതി പിറകിലൂടെ വന്ന് കല്ല് കൊണ്ട് തലക്ക് കുത്തുകയും പിന്തുടർന്ന് വീണ്ടും കല്ലുകൊണ്ട് തലക്കിടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







