പീഡനം:യുവാവിനെതിരെ കേസ്

പയ്യന്നൂർ: ഭർതൃമതിയായ യുവതിയെ പ്രലോഭിപ്പിച്ച് ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. രാമന്തളി പാലക്കോട് സ്വദേശിയായ യുവാവിനെ തിരെയാണ് പോലീസ് കേസെടുത്തത്. സ്റ്റേഷൻ പരിധിയിൽ രാമന്തളി പഞ്ചായത്തിൽ താമസിക്കുന്ന 28 കാരിയുടെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.
2025 ഡിസംബർ മാസത്തിൽ ഒരു ദിവസം പകൽ സമയത്ത് പരാതിക്കാരിയുടെ വീട്ടിലെത്തിയ പ്രതി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







