പൂർവ്വ വിദ്യാർത്ഥി മുപ്പതാം വാർഷിക സംഗമം

പയ്യന്നൂർ: ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി വിഎച്ച്എസ്ഇ വിഭാഗം 1996 ബാച്ച് പൂർവ്വ വിദ്യാർത്ഥി മുപ്പതാം വാർഷിക സംഗമം നടന്നു.മാടക്കൽ ട്രോപ്പിക്കൽ ബ്ലു റിസോർട്ടിൽ നടന്നപരിപാടി ഇ പി രാജേഷ് ഉദ്ഘാടനം ചെയ്തു. സുനീഷ് ഒബി അദ്ധ്യക്ഷത വഹിച്ചു. സതീർത്ഥ്യരുടെ വിവിധ കലാപരിപാടികൾ നടന്നു. ബിജു വി കൃഷ്ണൻ സ്വാഗതവും ബിജു പി കെ നന്ദിയും പറഞ്ഞു.







