20എസ്.എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്

Screenshot
കണ്ണൂർ: പോലീസ് ലാത്തിചാർജ്ജിൽ പ്രതിഷേധിച്ച് ടൗണിൽപ്രകടനം നടത്തി മാർഗ്ഗ തടസ്സം സൃഷ്ടിക്കുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്ത 20 എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ടൗൺപോലീസ് കേസെടുത്തു. കെ. പി അലീഷ, വൈഷ്ണവ് ബാലൻ, ഹരികൃഷ്ണൻ, അതുൽ മൊറാഴ,കെ. എം. വൈഷ്ണവ് എന്നിവർക്കും കണ്ടാലറിയാവുന്ന 15 ഓളം എസ്.എഫ് ഐ പ്രവർത്തകർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 7.30 മണിക്ക് ആണ് കേസിനാസ്പദമായ സംഭവം. സി പി എം ജില്ലാ കമ്മിറ്റിഓഫീസിൽ നിന്നും പ്രകടനമായി എത്തിയാണ് എസ് എഫ് ഐപ്രവർത്തകർ മാർഗ്ഗ തടസ്സം സൃഷ്ടിക്കുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തത്.







