കഞ്ചാവുമായി യുവാവ് പിടിയിൽ

ചക്കരക്കൽ: കഞ്ചാവു പൊതിയുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ പോലീസ് പിടികൂടി. ഉത്തർപ്രദേശ് നോർത്ത് ദിനജ് പൂർ ഗോപാൽപൂർസ്വദേശി മുന്ന അൻസാരി(26) യെയാണ് എസ്.ഐ. ഇ.വി. വിനീതും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.50 മണിയോടെ ചക്കരക്കൽ ടൗണിൽ വെച്ചാണ് 15.96 ഗ്രാം കഞ്ചാവു പൊതിയുമായി യുവാവിനെ പോലീസ് പിടികൂടിയത്.







